വടകര: കൂടത്തായി കൊലപാതക പരമ്പര കേസിൽ നിർണായക വഴിത്തരിവ്. കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ കസ്റ്റഡിയിലെടുത്തു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് ഒന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ഷാജുവിനെ വടകര റൂറൽ എസ്.പി.ഓഫീസിലേക്ക് കൊണ്ടു പോയി. ഉടൻ തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.
കൊലപാതകങ്ങളിൽ ഷാജുവിനും പങ്കുണ്ടെന്നുള്ള ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി ഇന്ന് വിളിച്ച് വരുത്തിയത്. താൻ ചെയ്ത കുറ്റകൃത്യങ്ങളിൽ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സഹായമുണ്ടായിരുന്നതായാണ് ജോളി മൊഴി നൽകിയത്.
പയ്യോളിയിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിൽ നിന്ന് ഷാജുവിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ മുമ്പാകെ ഇയാളെ എത്തിച്ചത്. ഷാജുവിനെ ചോദ്യം ചെയ്യുന്നതിനായി ഉന്നത ഉദ്യോഗസ്ഥർ വടകര റൂറൽ എസ്പിയുടെ ഓഫീസിലേക്ക് എത്തിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon