ആകാശത്ത് പെട്ടെന്ന് പ്രത്യക്ഷമായ ഒരു അപൂര്‍വ വെളിച്ചത്തിന്റെ പുറകേയാണ് ഇപ്പോള്‍ കാലിഫോര്‍ണിയക്കാര്‍. കാലിഫോര്‍ണിയയിലെ ബേയ് ഏരിയിലാണ് കഴിഞ്ഞ ദിവസം അപൂര്‍വ്വ വെളിച്ചം ദൃശ്യമായത്. പിന്നാലെ ഇതിന്റെ ചിത്രങ്ങളും ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ.ഒരു കയറില്‍ കുരുക്കിട്ട പോലെയാണ് അപൂര്‍വ്വ പ്രകാശം ദൃശ്യമായത്. കരിമരുന്ന് പ്രയോഗമാണ് ഇതിനു പിന്നിലെ കാരണം എന്ന് ചിലര്‍ പറയുന്നുണ്ട്. അത്യാധുനിക റോക്കറ്റ് പോലെ അതിനെ കണ്ടാല്‍ തോന്നുമെന്നും ചിലര്‍ പറയുന്നു. സംഭവത്തിന്റെ ചിത്രങ്ങള്‍ ട്വറ്ററില്‍ പ്രചരിച്ചതോടെ കാലാവസ്ഥ നിരീക്ഷകരും ശാസ്ത്രജ്ഞരും രംഗത്തെത്തിയിട്ടുണ്ട്.
ആ ദൃശ്യത്തിന് പിന്നില്‍ ഉല്‍ക്ക വര്‍ഷമായിരിക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് കാലിഫോര്‍ണിയ കാലവസ്ഥ നിരീക്ഷണ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ നൂറ് ശതമാനം അത് ശരിയാകണമെന്നില്ലെന്നും അവര്‍ പറയുന്നു.ഈ വെളിച്ചം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് സാന്റ് ബാര്‍ബറയില്‍ നിന്ന് വിക്ഷേപിക്കേണ്ടിയിരുന്ന ഉപഗ്രഹ വിക്ഷേപണം മാറ്റിവെച്ചെന്നും കാലിഫോണര്‍ണിയന്‍ പത്രമായ സാക്രമെന്റോ ബീ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon