തിരുവനന്തപുരം: 36 മെഡിക്കൽ കോളേജ് ഡോക്ടർമാരെ പുറത്താക്കികൊണ്ട് കടുത്ത നടപടി എടുത്തിരിക്കുന്നു. അനധികൃതമായി അവധിയിൽ പ്രവേശിച്ചതിനെതുടർന്നാണ് ഈ നടപടി. അതായത്,കടുത്ത നടപടിയെ തുടർന്ന് ഡോക്ടർമാരെ പുറത്താക്കിക്കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
മാത്രമല്ല അമ്പതിലധികം ഡോക്ടർമാർ ഹാജരാകുന്നില്ലെന്ന കാര്യം സർക്കാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ കർശന നടപടി ഉണ്ടായിരിക്കുന്നത്. എന്നാൽ, അവധിയിൽ പ്രവേശിച്ച ഡോക്ടർമാർക്ക് നോട്ടീസ് നൽകിയെങ്കിലും പ്രതികരിച്ചത് 9 പേർ മാത്രമാണ്. ജോലിയിൽ തിരികെ പ്രവേശിക്കുന്നതിന് സമ്മതമാണെന്ന് അറിയിച്ചവർക്കു ജോലിയിൽ പ്രവേശിക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, ഡോക്ടർമാർ ദീർഘകാലം കൂട്ടമായി അവധിയിൽ പ്രവേശിക്കുന്നത് ആശുപത്രി പ്രവർത്തനത്തെയും സാരമായി ബാധിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നടപടി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon