ads

banner

Sunday, 2 December 2018

author photo

തിരുവനന്തപുരം: പ്രളയം തകർത്ത രണ്ടായിരം വീടുകളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രളായനന്തര പുനർനിർമാണത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കുന്ന 'കെയർ ഹോം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 

കെയർ ഹോമിന്റെ ആദ്യ ഘട്ടമായാണ് സഹകരണ സ്ഥാപനങ്ങൾ രണ്ടായിരം വീടുകൾ നിർമ്മിക്കുന്നത്. സമയബന്ധിതമായി വീടുകളുടെ പണി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. കാലാനുസൃതമായ മാറ്റങ്ങളോടെ ആയിരിക്കണം പുനർനിർമ്മാണ പ്രവർത്തനങ്ങൾ. കേരളത്തിന്റെ പ്രളയാനന്തര പുനർനിർമ്മാണം സർക്കാർ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement