പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തവേ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
ഇന്ന് ഉച്ചയോടെയാണ് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ ജാമ്യമാണ് ഇവര്‍ക്ക് അനുവദിച്ചത്.
നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണെന്നും പിരിഞ്ഞ് പോകണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ കൂട്ടാക്കാഞ്ഞതിനേത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
അതേസമയം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ ഇന്ന് മുതല്‍ വഴിതടയല്‍ സമരം പ്രഖ്യാപിച്ച ബിജെപി ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പൊതുചടങ്ങിനിടെ ശരണം വിളിച്ചും മാര്‍ച്ച് നടത്തിയും കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ചു. എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്ന് വേദിക്ക് സമീപത്ത് വെച്ചായിരുന്നു വനിതകള്‍ ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. കെ.സുരേന്ദ്രന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon