തിരുവനന്തപുരം: ശബരിമലയില്‍ നിലനില്‍ക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ബി.ജെ.പി കേന്ദ്ര സംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.
വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്നും ഭക്തരുടെ ആശങ്ക അകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സംഘം വ്യക്തമാക്കി.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ, പ്രഹ്ലാദ് ജോഷി എംപി, പട്ടിക ജാതി മോര്‍ച്ച ദേശീയ പ്രസിഡന്റ് വിനോദ് ശങ്കര്‍ എംപി, നളിന്‍കുമാര്‍ കാട്ടീല്‍ എംപി എന്നിവരാണു കേന്ദ്ര സംഘത്തിലുള്ളത്. ശബരിമല വിഷയം പഠിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായാണു സംഘത്തെ നിയോഗിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon