തിരുവനന്തപുരം: പൊലീസിനെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ആറ് പൊലീസ് സ്റ്റേഷനുകള്‍ ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളായി മാറ്റി. ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളായി മാറിയ ഇടങ്ങളിലാണ് കുട്ടികളുടെ ഡോക്ടര്‍മാരുടെ സേവനം അടക്കം ലഭ്യമാകുന്നത്. കുട്ടികളെ സ്വീകരിക്കാനാകും വിധം ആറ് പൊലീസ് സ്റ്റേഷനുകളെ മാറ്റി.
പൊലീസ് സ്റ്റേഷനുകളെ നവീകരിച്ച് ജനസൗഹൃദമാക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റേഷനുകളുടെ ഭൗതിക സാഹചര്യം വര്‍ധിപ്പിക്കുകയും ആധുനികമാക്കുകയും ചെയ്ത് കൂടുതല്‍ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നത്. പാലിയേറ്റീവ് കെയര്‍- ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിത്തമുള്ള പൊലീസ് ജനമൈത്രീ സംവിധാനങ്ങളെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon