തൃശൂര്‍: വാടാനപ്പിളളിയില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ബി.ജെ.പി - എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെ വാടാനപ്പള്ളി ഗണേശമംഗലത്താണ് സംഭവം. രാവിലെ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം.
സുജിത്തിന് (37), ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.
വാടാനപ്പള്ളിയില്‍ തുറന്ന ഹോട്ടല്‍ തുറന്നിരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടെ ഉന്തും തള്ളും നടന്നു. ഇതിനിടെയാണ് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്. ആരുടെയും നില ഗുരുതരമല്ല. ഇവരെ മൂന്ന് പേരെയും തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
This post have 0 komentar
EmoticonEmoticon