ന്യൂഡല്‍ഹി: ഇന്ത്യക്ക് പിന്തുണയുമായി റഷ്യ രംഗത്ത്. പുല്‍വാമ ഭീകരാക്രമണത്തെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന് ശക്തമായി അപലപിച്ചു. ഭീകരവാദത്തിനെതിരായ ഇന്ത്യന്‍ നടപടികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് പുടിന് പിന്തുണ അറിയിച്ചത്. റഷ്യയുടെ ഉറച്ച പിന്തുണയ്ക്കു പുടിനോട് മോദി നന്ദി അറിയിച്ചു. ഭീകരവാദത്തെ ചെറുക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രസഹകരണം ശക്തമാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.
ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന നടപടികള്‍ ബന്ധപ്പെട്ടവര്‍ അത് അവസാനിപ്പിക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കിടയില്‍ പ്രബലമായിവരുന്ന തന്ത്രപ്രധാനമായ സഹകരണം വീണ്ടും ശക്തിപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചു. ഈ വര്‍ഷം റഷ്യയില്‍ നടക്കുന്ന കിഴക്കന്‍ സാമ്ബത്തിക ഉച്ചകോടിയിലേക്ക് മോദിയെ പുടിന് ക്ഷണിക്കുകയും ചെയ്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon