തിരുവനന്തപുരം: ട്രയിനുകള്‍ ഇന്ന് വഴിതിരിച്ച് വിടും. ഈറോഡ് റെയില്‍വേ സ്റ്റേഷനില്‍ എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിനാലാണ് നിലവില്‍ ഇന്ന് ട്രയിനുകള്‍ വഴിതിരിച്ച് വിടുവാന്‍ തീരുമാനിച്ചിരിക്കുന്നത്. 19, 20, 21 തീയതികളില്‍ നാഗര്‍കോവില്‍നിന്നുള്ള മുംബൈ സി.എസ്.എം.ടി എക്സ്പ്രസ് (നം. 16340) കരൂര്‍, നാമക്കല്‍, സേലം വഴിയായിരിക്കും പോവുക. മുംബൈ സി.എസ്.എം.ടി.യില്‍നിന്ന് 16, 18 തീയതികളില്‍ പുറപ്പെടേണ്ട നാഗര്‍കോവില്‍ എക്സ്പ്രസ് (നം. 16339) സേലം, നാമക്കല്‍, കരൂര്‍ വഴി തിരിച്ചുവിടും. ഈ രണ്ട് ട്രെയിനുകള്‍ക്കും ഈറോഡില്‍ സ്റ്റോപ് ഉണ്ടാകില്ല. അതേസമയം വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ഥം വേളാങ്കണ്ണിക്കും തിരുവനന്തപുരത്തിനുമിടയില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വിസ് നടത്തും.
തിരുവനന്തപുരം-വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍ (നം. 06085) ആഗസ്റ്റ് 28, സെപ്റ്റംബര്‍ നാല് തീയതികളില്‍ വൈകീട്ട് 7.45ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 10.05ന് വേളാങ്കണ്ണിയില്‍ എത്തും. വേളാങ്കണ്ണി-തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ (നം. 06086) 29, സെപ്റ്റംബര്‍ അഞ്ച് തീയതികളില്‍ രാത്രി 11.45ന് വേളാങ്കണ്ണിയില്‍നിന്ന് പുറപ്പെടും. ഈ ട്രെയിന്‍ ഉച്ചക്ക് 1.15ന് തിരുവനന്തപുരത്ത് എത്തും. 2 എ.സി ടുടയര്‍, 3 എ.സി ത്രീടയര്‍, 11 സ്ലീപ്പര്‍ ക്ലാസ്, 2 സെക്കന്‍ഡ് സിറ്റിങ് എന്നീ കോച്ചുകള്‍ ട്രെയിനിന് ഉണ്ടാകും. കുഴിത്തുറ, ഇരണിയല്‍, നാഗര്‍കോവില്‍ ടൗണ്‍, വള്ളിയൂര്‍ തിരുനെല്‍വേലി, കോവില്‍പ്പട്ടി, സാത്തൂര്‍, വിരുദനഗര്‍, മധുര, ഡിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, തിരുവാരൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും. മാത്രമല്ല തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് ശനിയാഴ്ച എ.സി സ്പെഷല്‍ ട്രെയിന്‍ (നം. 06095) സര്‍വിസ് നടത്തും. വൈകീട്ട് 7.15ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന െട്രയിന്‍ തിങ്കളാഴ്ച വൈകീട്ട് 4.55ന് നിസാമുദ്ദീനില്‍ എത്തും. ഒരു ഫസ്റ്റ് ക്ലാസ് എ.സി, അഞ്ച് എ.സി ടുടയര്‍, ഒമ്ബത് എ.സി ത്രീടയര്‍ കോച്ചുകള്‍ ഉണ്ടാകുന്നതാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon