ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ തുറന്ന കോടതി ബെഞ്ച് തള്ളിയത്.ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് എണ്ണിയത് കൊണ്ട് കാര്യമായ മാറ്റം ഉണ്ടാകില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.
ഈ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ ഒരു മണ്ഡലത്തിലെ 50 ശതമാനം വിവി.പാറ്റ് റസീതുകളെങ്കിലും എണ്ണണം എന്നാണ് കോണ്‍ഗ്രസ്, സി.പി.എം, ടി.ഡി.പി, ബി.എസ്.പി, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള 21 പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാതെയായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഒരു ലോക്‌സഭ മണ്ഡലത്തിലെ, ഓരോ നിയമസഭ മണ്ഡലത്തിലെയും എതെങ്കിലും ഒരു വിവി പാറ്റ് എണ്ണുന്നതാണ് ഇതുവരെ സ്വീകരിച്ചിരുന്ന രീതി. അതിന് പകരം അഞ്ച് വിവി പാറ്റ് മെഷിനിലെ രസീതുകള്‍ എണ്ണണം എന്ന് കോടതി ഉത്തരവിട്ടു.
എന്നാല്‍ അഞ്ച് പോര എന്നാണ് പുനഃപരിശോധന ഹരജിയില്‍ പ്രതിപക്ഷത്തിന്റെ വാദം. അഞ്ചെണ്ണം എണ്ണിയാലും കാര്യമായ മാറ്റമുണ്ടാക്കില്ലന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. മൊത്തം വോട്ടിന്റെ രണ്ട് ശതമാനം മാത്രമാണ് 5 വിവി പാറ്റുകള്‍ എണ്ണുമ്പോള്‍ പരിശോധനാ വിധേയമാവുക. തെരെഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കാന്‍ അത് കൊണ്ടാകില്ല. അതിനാല്‍ 50 ശതമാറ്റം രസീതുകള്‍ എണ്ണിയേ മതിയാകൂ എന്നും പുനഃപരിശോധനാ ഹരജിയില്‍ ആവര്‍ത്തിക്കുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon