മിനൈറോ: കോപ്പ അമേരിക്ക ഗ്രൂപ്പ് ബി പോരാട്ടത്തിൽ അര്‍ജന്‍റീനയെ സമനിലയിൽ തളച്ച് പരാഗ്വെ. 37ാം മിനിറ്റില്‍ പരാഗ്വെയുടെ റിച്ചാര്‍ഡ് സാഞ്ചസാണ് ആദ്യം അര്‍ജന്‍റീനയുടെ വലകുലുക്കിയത്. പിന്നീട് 57ാം മിനിറ്റില്‍ ലയണല്‍ മെസിയിലൂടെ അര്‍ജന്‍റീന തിരിച്ചടിച്ചു. പെനാല്‍റ്റിയിലൂടെയായിരുന്നു മെസിയുടെ ഗോള്‍.
ആദ്യപകുതിയില്‍ അര്‍ജന്‍റീന ശക്തമായ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ കളിയെ അപേക്ഷിച്ച് അർജന്റീന കൂടുതൽ ഊർജ്ജസ്വലതയോടെയും ആത്മ വിശ്വാസത്തോടെയുമാണ് ഇന്ന് കളിച്ചത്. എന്നാല്‍ പരാഗ്വെയുടെ പ്രതിരോധത്തിന് മുന്നില്‍ മത്സരം വരുതിയിലാക്കാന്‍ അര്‍ജന്‍റീനക്കായില്ല.
റിച്ചാര്‍ഡ് സാഞ്ചസിന്‍റെ ആദ്യ ഗോളിലൂടെ അര്‍ജന്‍റീനന്‍ ആരാധകര്‍ നിരാശരായെങ്കിലും 57 ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മെസിയാണ് പ്രതീക്ഷ നല്‍കിയത്. കളി സമനിലയിൽ തുടരുന്നതിനിടെ 67 ാം മിനുറ്റിൽ പരാഗ്വെയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റാൻ പരാഗ്വെയ്ക്ക് സാധിച്ചില്ല. പെനാൽറ്റി എടുത്ത ഗോൺസാലസ് പരാഗ്വെയുടെ വിജയ പ്രതീക്ഷ പെനാൽറ്റി നഷ്ടപ്പെടുത്തി കളഞ്ഞു.
ആദ്യമത്സരം തോറ്റ അര്‍ജന്‍റീനക്ക് ഇന്ന് ജയം അനിവാര്യമായിരുന്നു. സമനിലയിൽ മത്സരം പിരിഞ്ഞതോടെ പുറത്തു പോകേണ്ട അവസ്ഥയിൽ നിന്നും രക്ഷപ്പെട്ടു. അതേസമയം ഖത്തറുമായി സമനിലയില്‍ പിരിഞ്ഞ പരാഗ്വെക്ക് ഒരു പോയിന്‍റുണ്ട്. നിലവിൽ ഒരു തോൽവിയും സമനിലയുമോടെ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് അര്‍ജന്‍റീന.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon