ലണ്ടന്‍: ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി. 242 നെതിരേ 391 വോട്ടുകള്‍ക്കാണ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച കരാര്‍ ചൊവ്വാഴ്ച രാത്രി പാര്‍ലമെന്റ് തള്ളിയത്.
ഇത് രണ്ടാംതവണയാണ് കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുന്നത്. നേരത്തെ നടന്ന വോട്ടെടുപ്പില്‍ 432 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. പിന്നീട് ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തെരേസ മേ പാര്‍ലമെന്റില്‍ വീണ്ടും കരാര്‍ അവതരിപ്പിച്ചത്.
ബുധനാഴ്ച കരാര്‍ ഇല്ലാതെ യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍വാങ്ങുന്ന കാര്യത്തില്‍ വോട്ടിംഗ് നടക്കും. ഈ വോട്ടിലും ഗവണ്മെന്റ് പക്ഷം പരാജയപ്പെടുമെന്നാണു സൂചന.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon