ads

banner

Thursday, 31 January 2019

author photo

രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്തവര്‍ക്കെതിരെ രൂക്ഷവിമർശനം നടത്തി മന്ത്രി എം എം മണി. ഒരു കൂസലുമില്ലാതെ പരസ്യമായി ഇങ്ങിനെ ചെയ്യാൻ‍ ഇവർ‍ക്ക് കഴിഞ്ഞത് മോദിയാണ് രാജ്യം ഭരിക്കുന്നതെന്ന ഹുങ്കാണോ എന്ന് എം എം മണി ചോദിച്ചു. ഗുജറാത്തിലെ ചോരക്കറ ഇപ്പോഴും പേറുന്ന മോദിയുടെ അനുയായികൾ‍‍ ഇത് കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നും അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു.

എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാഷ്ട്രപിതാവ് രക്തസാക്ഷിത്വം വഹിച്ച ജനുവരി മുപ്പത്, അദ്ദേഹത്തിന്റേയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ വീരമൃത്യു പൂകിയ ആയിരക്കണക്കിന് രക്തസാക്ഷികളുടേയും സ്മരണക്കു മുന്നിൽ ‍ ആദരവ് അർ‍പ്പിച്ചുകൊണ്ടാണ് നാം ആചരിച്ചത്‌. ഇതേസമയം ഗാന്ധിജിയുടെ ചിത്രത്തിലേക്ക് നിറയൊഴിച്ചുകൊണ്ട് രാഷ്ട്ര പിതാവിനെ നിഷ്ഠൂരമായി കൊല ചെയ്ത ഗോഡ്സേക്ക് ജയ് വിളിക്കുകയും മധുര പലഹാരങ്ങൾ‍ വിതരണം ചെയ്യുകയും ചെയ്ത് ആഘോഷിക്കുന്ന ചിലരെ കാണുകയുണ്ടായി. ഇത്ര നികൃഷ്ടമായി പെരുമാറുന്ന ഇവർ‍ മനുഷ്യന്മാർ തന്നെയാണോ?

ഒരു കൂസലുമില്ലാതെ പരസ്യമായി ഇങ്ങിനെ ചെയ്യാൻ‍ ഇവർ‍ക്ക് കഴിഞ്ഞത് മോദിയാണ് രാജ്യം ഭരിക്കുന്നതെന്ന ഹുങ്കാണോ? ഗുജറാത്തിലെ ചോരക്കറ ഇപ്പോഴും പേറുന്ന മോദിയുടെ അനുയായികൾ‍‍ ഇത് കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഇതൊക്കെ കണ്ടിട്ടും മിണ്ടാട്ടമില്ലാതെ തുടരുന്ന കോണ്‍ഗ്രസിന് ഗാന്ധിജിയുടെ പേരേ വേണ്ടൂ, ഗാന്ധിജിയെ വേണ്ട എന്നല്ലേ മനസ്സിലാക്കേണ്ടത്.

 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement