ബാര്‍സില്‍: കോപ്പ അമേരിക്ക ഫുട്ബാള്‍ മത്സരത്തില്‍ കൊളംബിയ ഖത്തറിനെ തോല്‍പ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഖത്തറിനെ കൊളംബിയ പരാജയപ്പെടുത്തിയത്. 86 ആം മിനുറ്റിൽ ഡുവാന്‍ സപേറ്റ ആണ് കൊളംബിയയുടെ വിജയ ഗോള്‍ നേടിയത്.
മികച്ച പ്രകടനമാണ് കൊളംബിയ നടത്തിയത്. പന്ത് കൂടുതൽ സമയം കൈവശം വെക്കുന്നതിനോടൊപ്പം മികച്ച അക്രമം നടത്താനും കൊളംബിയക്കായി. കോപ്പ മേരിക്കയിലെ കൊളംബിയയുടെ രണ്ടാം ജയമാണിത്. ജയത്തോടെ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തായി കൊളംബിയ. ആദ്യ മത്സരത്തിലെ അർജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കൊളംബിയ പരാജയപ്പെടുത്തിയിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon