ന്യൂഡൽഹി: ഡൽഹിയിൽ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരുടെ വൻ കള്ളപ്പണവേട്ട. 1000 കോടിയുടെ ഹലാവപ്പണമാണ് പിടികൂടിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ ഗവേണന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ബിസിനസ് ഗ്രൂപ്പിനുള്ള ബന്ധത്തിന്‍റെ സൂചനകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.
വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും പണം പിടിച്ചെടുത്തതിലൂടെ തെളിവ് ലഭിച്ചെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാജ്യത്തും വിദേശത്തും ശാഖകളുള്ള ബിസിനസ് ഗ്രൂപ്പാണ് പിന്നിലെന്ന് സൂചിപ്പിച്ചെങ്കിലും കമ്പനിയുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല.
രാജ്യത്ത് നോട്ടുനിരോധനം ഏർപ്പെടുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബിജെപിയും അവകാശപ്പെട്ടത് കള്ളപ്പണം തടയുന്നതിനും നോട്ടു നിരോധനത്തിനു വേണ്ടിയായിരുന്നു എന്നാണ്. എന്നാൽ രാജ്യത്ത് നോട്ടുനിരോധനം കൊണ്ട് കള്ളപ്പണം തടയാൻ സാധിച്ചിട്ടില്ല എന്നാണ് ഓരോ പുതിയ കള്ളപ്പണ വേട്ടയും തെളിയിക്കുന്നത്. നോട്ടുനിരോധനം കൊണ്ട് നൂറിലേറെപേരാണ് രാജ്യത്ത് മരിച്ചുവീണത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon