ads

banner

Friday 3 January 2020

author photo

തിരുവനന്തപുരം: സിപിഎം - സിപിഐ പോരിന്റെ പുതിയ അധ്യായം തുറന്ന് സിപിഐ മുഖപത്രമായ  ജനയുഗം. സമഗ്ര ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കിയതിന്റെ സുവര്‍ണ ജൂബിലിയില്‍ സി അച്യൂതമേനോനെ പരാമര്‍ശിക്കാതെ പോയതിന് മുഖ്യമന്ത്രിക്കെതിരേ എഴുതിയ ജനയുഗം മുഖപ്രസംഗമം പുതിയ വിവാദം തുടങ്ങിയത്. 

ജനുവരി 1 ന് നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യൂതമേനോനെ പരാമര്ശിക്കാതിരുന്നത് മുഖ്യമന്ത്രി മറന്നു പോയതല്ലെന്നും ബോധപൂര്‍വ്വമായ വിസ്മരിക്കലാണ് നടന്നതെന്നുമാണ് ആക്ഷേപം. 

ചരിത്രത്തോടുള്ള ഇടതുപക്ഷ സമീപനം ചോദ്യം ചെയ്യപ്പെടുന്നു' എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയൽ. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മടിക്കുന്നെന്നും മോദി സര്‍ക്കാര്‍ ദേശീയ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തും വളച്ചൊടിച്ചും ദേശീയ രാഷ്ട്രീയം കലുഷിതമാക്കിയിരിക്കുന്ന ഘട്ടത്തില്‍ സമീപകാല കേരള ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്നും പത്രം വിമര്‍ശിച്ചിട്ടുണ്ട്.

ചരിത്രം ഐതിഹ്യങ്ങളൊ കെട്ടുകഥകളൊ അല്ല. അവ വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രേഖപ്പെടുത്തപ്പെടുക. പരിശീലനം സിദ്ധിച്ച ചരിത്രകാരന്മാരെ ആട്ടിയകറ്റി തങ്ങളുടെ ഭാവനകള്‍ക്കും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും അനുസൃതമായി ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനും വളച്ചൊടിക്കാനും ആസൂത്രിത ശ്രമമാണ് മോഡി ഭരണത്തില്‍ ദേശീയതലത്തില്‍ നടക്കുന്നത്. ആ ചരിത്ര നിരാസത്തിനെതിരെയാണ് രാജ്യം സടകുടഞ്ഞെണീക്കുന്നത്. അതിന്റെ മുന്‍നിരയിലാണ് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. അത്തരമൊരു ദേശവ്യാപക ചെറുത്തുനില്‍പിന്റെ വിശ്വാസ്യതയെയാണ് കേരളത്തിലെ ഭൂപരിഷ്‌കരണം സംബന്ധിച്ച അര്‍ധസത്യങ്ങള്‍ കൊണ്ട് ഇടതുപക്ഷം സ്വയം ചോദ്യം ചെയ്യുന്നതെന്നും പത്രം വിമര്‍ശിക്കുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement