ads

banner

Friday 3 January 2020

author photo

ന്യൂ​ഡ​ല്‍​ഹി: എതിരഭിപ്രായം ഉന്നയിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ വിവേചനം തുടർന്ന് കേന്ദ്ര സർക്കാർ. ബംഗാളിനും മഹാരാഷ്‌ട്രയ്ക്കും പിന്നാലെ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ കേരളത്തിന്റെ അവസരവും നിഷേധിച്ചു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തു​ന്ന പ​ശ്ചി​മ​ബം​ഗാ​ള്‍ സ​ര്‍​ക്കാ​രി​നും, ബി​ജെ​പി സ​ഖ്യം വി​ട്ടു കോ​ണ്‍​ഗ്ര​സി​ന്‍റെ കൂടെകൂടിയ ശി​വ​സേ​ന സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച മ​ഹാ​രാ​ഷ്‌​ട്ര​യ്ക്കും പി​ന്നാ​ലെയാണ് ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​ന്ന കേ​ര​ള​ത്തി​നും അവസര നിഷേധം. 

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ നി​ശ്ച​ല​ദൃ​ശ്യം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള കേ​ര​ള​ത്തി​ന്‍റെ അ​പേ​ക്ഷ കേ​ന്ദ്രം നി​രാ​ക​രി​ച്ചു. മൂ​ന്ന് ത​വ​ണ വി​ദ​ഗ്ധ​രു​ടെ സ​മി​തി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ അ​പേ​ക്ഷ ത​ള്ളി​യ​ത്. കേ​ന്ദ്ര​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം അ​റി​യി​ച്ച​ത്.

വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ള്‍ അ​റി​യി​ക്കാ​തെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല ദൃ​ശ്യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​രി​ക്കു​ന്ന​ത്. ആ​ദ്യ മൂ​ന്ന് റൗ​ണ്ടു​ക​ളി​ലും കേ​ര​ള​ത്തി​ന്‍റെ ആ​ശ​യ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ക​ലാ​മ​ണ്ഡ​ല​വും, തെ​യ്യ​വും വ​ള്ളം​ക​ളി​യു​മു​ള്‍​പ്പെ​ട്ട നി​ശ്ച​ല ദൃ​ശ്യ​ത്തി​നാ​ണ് കേ​ര​ളം അ​നു​മ​തി തേ​ടി​യ​ത്. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം വ​ര്‍​ഷ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല​ദൃ​ശ്യ​ത്തി​ന് പ്ര​ദ​ര്‍​ശ​നാ​നു​മ​തി ല​ഭി​ക്കാ​ത്ത​ത്.

16 സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ആ​റു മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും നി​ശ്ച​ല​ദൃ​ശ്യം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ള്‍ കേ​ന്ദ്രം സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു​മാ​യി 32 നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളാ​ണു​ള്ള​ത്. 24 എ​ണ്ണം വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും വ​കു​പ്പു​ക​ളു​ടേ​തു​മാ​യി​രി​ക്കും. നി​ശ്ച​ല​ദൃ​ശ്യ​ത്തി​ന്‍റെ വി​ഷ​യം ആ​ശ​യം രൂ​പ​ക​ല്പ​ന എ​ന്നി​വ പ​രി​ശോ​ധി​ച്ചാ​ണ് വി​ദ​ഗ്ധ​സ​മി​തി അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement