ന്യൂഡല്‍ഹി: 134 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഇന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പറയുന്നതോടെ അവസാനാമാവുകയാണ്. രാവിലെ 10.30 നാണ് കേസിൽ സുപ്രീം കോടതി അന്തിമ വിധി കല്പിക്കുക. നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 2010 ല്‍ തര്‍ക്കഭൂമിയായ 2.77 ഏക്കര്‍ ഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ചുനല്‍കാന്‍ അലഹാബാദ് ഹൈക്കോടതി ലക്‌നൗ ബെഞ്ച് വിധി പുറപ്പെടുവിച്ചു. ഇതിനെതിരെ ഹിന്ദു സംഘടനകളും മുസ്ലിം സംഘടനകളും സമര്‍പ്പിച്ച അപ്പീലിലാണ് കോടതി വിധി പുറപ്പെടുവിക്കുന്നത്. കോടതി വിധി പ്രസ്താവിക്കാനിരിക്കെ തര്‍ക്കപ്രദേശം സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശില്‍ സുരക്ഷ ശക്തമാക്കി.
വിധി പ്രസ്താവനത്തിന് മുന്നോടിയായി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഇന്നലെ യുപി ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
തര്‍ക്കപ്രദേശമായ അയോധ്യയിലും ഉത്തർപ്രദേശിൽ ആകെയും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 4000 അര്‍ധസൈനികരെ കൂടി അയോധ്യയില്‍ വിന്യസിച്ചു. തൊണ്ണൂറിലേറെ കമ്ബനി സുരക്ഷാസൈനികരാണ് സുരക്ഷാ ചുമതലയില്‍ നിയോഗിച്ചിട്ടുള്ളത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഡ്രോണ്‍ കാമറകളും ഉപയോഗിക്കുന്നുണ്ട്.
നഗരത്തില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചാണ് കടത്തിവിടുന്നത്. അയോധ്യയിലും പ്രശ്നമുണ്ടാവാന്‍ സാധ്യതയുള്ള വിവിധ ജില്ലകളിലും ആവശ്യത്തിന് സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് എ.ഡി.ജി.പി രാമശാസ്ത്രി പറഞ്ഞു. തീവ്രവാദ വിരുദ്ധ സ്ക്വാഡിനെയും ബോംബ് നിര്‍വീര്യമാക്കുന്ന വിഭാഗത്തെയും നിയോഗിച്ചു. രണ്ടു മാസമായി ഇവര്‍ക്ക് മികച്ച പരിശീലനം നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യയില്‍ വരുന്ന വിശ്വാസികളെ തടയുന്നില്ലെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ ഹെലികോപ്ടറുകള്‍ ഉപയോഗിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അയോധ്യയിലും സമീപ ജില്ലയായ അംബേദ്കര്‍ നഗറിലുമായി 20 താത്കാലിക ജയിലും തുറന്നു. 18 കോളേജുകളും രണ്ട് സര്‍ക്കാര്‍ കെട്ടിടങ്ങളുമാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon