തിരുവനന്തപുരം: വടകരയില്‍നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചതിനെ തുടർന്ന് കെ മുരളീധരന്‍ രാജിവെച്ച വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നീണ്ടുപോകാന്‍ സാധ്യത. വട്ടിയൂര്‍ക്കാവ് എംഎല്‍എയായിരുന്ന കെ മുരളീധരനെതിരെ നല്‍കിയ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വൈകാൻ സാധ്യത ഉയർന്നത്. കേസില്‍ വിചാരണ നടത്തി സത്യം പുറത്തുവരണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
കെ മുരളീധരന്‍ 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സമർപ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ബാധ്യതകള്‍ മറച്ചുവെച്ചു എന്ന് ആരോപിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ കേസ് നല്‍കിയത്. മുരളീധരനുള്ള രണ്ടര കോടിയുടെ ബാധ്യത മറച്ച് വെച്ചെന്നാണ് ആരോപണം.
ഹൈക്കോടതിയിലാണ് കുമ്മനം ഇതുസംബന്ധിച്ച് ഹര്‍ജി നല്‍കിയത്. ഇതിനെതിരെ കെ. മുരളീധരന്‍ സുപ്രീംകോടതിയെ സമീപിച്ചു. നിലവില്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം വ്യക്തമാക്കിയതോടെ കേസില്‍ തീര്‍പ്പുകല്‍പ്പിക്കാതെ ഉപതെരഞ്ഞെടുപ്പ് നടത്താനാകില്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon