ചെന്നൈ: കഠിന വരൾച്ചയിൽ തൊണ്ടവറ്റി ചെന്നൈ. വരള്‍ച്ച രൂക്ഷമായതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വെള്ളം എത്തിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശ്രമം തുടങ്ങി. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് സഹായം തേടാനാണ് ആലോചന. രണ്ട് ദിവസത്തിനകം മഴയുണ്ടായില്ലെങ്കില്‍ അയൽസംസ്ഥാനങ്ങളോട് വെള്ളത്തിനായി സഹായം തേടാനാണ് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം.
വെള്ളം എത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ റെയില്‍വേയോട് അഭ്യര്‍ത്ഥിക്കും. അതേസമയം ജലക്ഷാമം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടന്ന് ആരോപിച്ച് ഡിഎംകെ മറ്റന്നാള്‍ തമിഴ്നാട്ടില്‍ ഉടനീളം പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ത്താനാണ് ഡിഎംകെ നീക്കം.
ചെന്നൈയിലേക്ക് വെള്ളം വിതരണം ചെയ്യുന്ന അഞ്ച് ജലസംഭരണികളില്‍ ഒന്നില്‍ മാത്രമാണ് ഇപ്പോള്‍ കുറച്ചെങ്കിലും വെള്ളമുള്ളത്. പൈപ്പ് വെള്ളം നിർത്തിയതോടെ വാഹനങ്ങളിൽ എത്തിച്ച് വരുന്നുണ്ട്. എന്നാൽ, ഓരോ കുടുംബത്തിനും ആറ് കുടം വെള്ളത്തിലധികം നല്‍കില്ലെന്ന നിലപാടിലാണ് സ്വകാര്യ വാട്ടര്‍ ടാങ്കര്‍ വിതരണക്കാര്‍. നഗരത്തില്‍ പലയിടങ്ങളിലും രാത്രി വൈകിയും സ്ത്രീകള്‍ ഉള്‍പ്പടെ പ്രതിഷേധവുമായി റോഡിലറങ്ങി. എവിടെയും വെള്ളത്തിനായി വെച്ച കുടങ്ങളുടെ നീണ്ട നിരയാണ്.
സര്‍ക്കാര്‍ ഓഫീസുകളിലും ആശുപത്രികളിലും ശുചിമുറികളില്‍ പോലും വേണ്ടത്ര വെള്ളമില്ല. ചെന്നൈയിലും തഞ്ചാവൂരിലുമായി മൂന്ന് സ്വകാര്യ സ്കൂളുകള്‍ തല്‍ക്കാലത്തേക്ക് അടച്ചു. മിക്ക സ്കൂളുകളും പ്രവര്‍ത്തന സമയം ഉച്ചവരെയാക്കി ചുരുക്കി.
This post have 0 komentar
EmoticonEmoticon