ഗാസ: ഗാസ മുനമ്ബില്‍ വീണ്ടും പലസ്തീന്-ഇസ്രയേല്‍ സംഘര്‍ഷം. ഗാസയിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം തുടരാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു. രണ്ടു ദിവസമായി നടന്നുവരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ എട്ട് പലസ്തീനികളും ഒരു ഇസ്രയേലിയും കൊല്ലപ്പെട്ടു.
ശനിയാഴ്ച പലസ്തീനികള്‍ 450 റോക്കറ്റുകളാണ് ഇസ്രയേലിന്റെ ഭാഗത്തേക്ക് അയച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും അമ്ബത്തെട്ടുകാരനായൊരാള് കൊല്ലപ്പെടുകയും ചെയ്തു. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. ഗാസ മുനമ്ബിനു നേരെ 220 തവണ റോക്കറ്റ് ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സൈന പറഞ്ഞു.
വെള്ളിയാഴ്ച മുതലാണ് ഗാസയില്‍ സംഘര്‍ഷം ആരംഭിച്ചത്. ഇസ്രയേല്‍ സേന ഗാസ അതിര്‍ത്തി അടച്ചതോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം. പ്രതിഷേധക്കാരിലൊരാള്‍ ഇസ്രയേല്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയും ഒരു സൈനികന് കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ ഇസ്രയേല്‍ സൈന്യം തിരിച്ചടിച്ചു. ഗാസയിലെ രണ്ടു റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളില്‍ ഇസ്രേലി വ്യോമസേന ആക്രമണം നടത്തി.
This post have 0 komentar
EmoticonEmoticon