മുംബൈ: ഓംബുഡ്‌സ്മാന് മുന്നില്‍ പരാതി പ്രളയം ഒഴുകുകയാണ്. ബാങ്കിങ് ഓംബുഡ്‌സ്മാന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിലാണ് നിലവില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. പരാതികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 25 ശതമാനം വര്‍ദ്ധനയാണ് ഇത്തവണ ഈ സാമ്പത്തിക വര്‍ഷമുണ്ടായിരിക്കുന്നത്. അതായത്, നിലവില്‍ ഇത്രയും വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് നഗരങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്്. എന്നാല്‍, ലഭിച്ച പരാതികളില്‍ ഏറെയും എടിഎം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടവയാണ്.
കൂടാതെ, നിലവില്‍ ലഭിച്ച പരാതികളില്‍ 57 ശതമാനവും ചെന്നൈ, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളില്‍ നിന്നുളളതാണ്. എന്നാല്‍, ലഭിച്ച പരാതികളില്‍ 97 ശതമാനവും പരഹരിച്ചതായി ഓംബുഡ്‌സ്മാന്‍ അധികൃതര്‍ അറിയിച്ചു.
This post have 0 komentar
EmoticonEmoticon