റിയാദ് : ബിനാമിയായി റെസ്റ്റോറന്റ് നടത്തിയ കേസില്‍ വിദേശിക്ക് ശിക്ഷ വിധിച്ചു. ജോര്‍ദാന്‍കാരനെയാണ് മൂന്നു മാസത്തെ തടവിന് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇയാളുടെ നിലവിലെ ഈ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഉടന്‍ നാട് കടത്താനും ഉത്തരവില്‍ പറയുന്നുണ്ട്. കൂടാതെ സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസന്‍സും കോമേഷ്യയില്‍ രജിസ്ട്രേഷനും റദ്ദാക്കാനും,നിയമ ലംഘനവും അതിനു ലഭിച്ച ശിക്ഷയും സ്വന്തം ചിലവില്‍ പ്രാദേശിക പാത്രത്തില്‍ പരസ്യം ചെയ്യുവാനും കോടതി വിധിച്ചു. സൗദിയിലെ സക്കാക്കയിലാണ് സംഭവം.
മാത്രമല്ല, കഴിഞ്ഞ വര്‍ഷം ദമ്മാം ക്രിമിനല്‍ കോടതി ബിനാമി ബിസിനസ് നടത്തിയ ഈജിപ്ഷ്യന്‍ പന്ത്രണ്ട് ലക്ഷം റിയാല്‍ പിഴയും മൂന്ന് മാസം തടവും ശിക്ഷ വിധിച്ചിരുന്നു. കൂടാതെ, നിയമാനുസൃതമല്ലാതെ വിദേശികള്‍ സ്വകാര്യ മേഖലയില്‍ സ്വാധീനം ചെലുത്തുന്നത് തടയുന്നതിനും സ്വദേശികള്‍ക്കു തൊഴില്‍ ലഭ്യമാക്കുന്നതും ലക്ഷ്യമിട്ടു രാജ്യത്തെ വിവിധ മേഘലകളില്‍നിന്നു ബിനാമി ബിസിനസ്സ് തുടച്ചു നീക്കുന്നതിനുള്ള സമഗ്ര പദ്ധതിക്ക് രാജാവ് ഈ മാസം അംഗീകാരം നല്‍കിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon