ലാഹോര്‍: അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് സംഝോത സര്‍വീസ് പാകിസ്ഥാന്‍ നിറുത്തലാക്കി. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ അത്താരിയിലേക്കുള്ള സംഝോത എക്സ്‌പ്രസ് സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ഇതോടെ അത്താരിയിലേക്ക് പുറപ്പെട്ട യാത്രക്കാര്‍ ലാഹോര്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങി.
ഡല്‍ഹിയില്‍ നിന്ന് ബുധനാഴ്ച രാത്രിയിലാണ് സംഝോത എക്സ്‌പ്രസ് യാത്ര തിരിച്ചത്. ഇന്നലെ അത്താരിയിലെ കസ്റ്റംസ് പോയിന്റിലായിരുന്നു ട്രെയിന്‍. സര്‍വീസ് പുനരാരംഭിച്ചാല്‍ മാത്രമേ യാത്രക്കാര്‍ക്ക് പാകിസ്ഥാനില്‍ എത്താന്‍ സാധിക്കൂ.
രണ്ടാഴ്ചയില്‍ ഒരിക്കലാണ് സംഝോത സര്‍വീസ് നടത്തുന്നത്. ഇന്ത്യന്‍ സംഝോത എക്‌സ്‌പ്രസിന്റെ അവസാന സ്റ്റോപ്പാണ് അത്താരി. ഇവിടെനിന്ന് പാക് സംഝോതയിലാണ് യാത്ര തുടരേണ്ടത്. ആറു സ്ലീപ്പര്‍ കോച്ചുകളും ഒരു ത്രീ ടയര്‍ എസി കോച്ചുമാണ് സംഝോതയിലുള്ളത്.
അതേസമയം, സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും യാത്രക്കാരെ ബസിലും മറ്റു യാത്രാമാര്‍ഗങ്ങളിലൂടെയും വാഗാ അതിര്‍ത്തിയില്‍ തിരിച്ചെത്തിക്കാമെന്നും ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon