ads

banner

Tuesday, 18 December 2018

author photo

കണ്ണൂര്‍: കേരളത്തിലെ ആദ്യത്തെ തെയ്യം മ്യുസിയം കണ്ണൂര്‍ ചന്തപ്പുരയില്‍ സ്ഥാപിക്കും. വണ്ണാത്തി പുഴയുടെ തീരത്തുള്ള ഒന്നരയേക്കര്‍ സ്ഥലത്താണ് തെയ്യം മ്യുസിയം സ്ഥാപിക്കുന്നത്. തെയ്യമെന്ന അനുഷ്ഠാന കലയെ തനിമ ചോരാതെ സംരക്ഷിക്കുകയും തെയ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിക്കാനുള്ള കേന്ദ്രമാക്കി മാറ്റുകയുമാണ് ലക്ഷ്യം.

തെയ്യത്തിന്റെ കലാപരമായ ഘടകങ്ങളെ പ്രദര്‍ശിപ്പിക്കുക,തെയ്യം കെട്ടുന്നവര്‍ക്ക് പിന്തുണ നല്‍കുക തുടങ്ങിയ പ്രവര്‍ത്തികളും തെയ്യം മ്യുസിയത്തിന്റെ നേതൃത്വത്തില്‍ നടക്കും. തോറ്റം പാട്ടുകളും, മുഖത്തെഴുത്തും,ആടയാരണങ്ങളും തുടങ്ങി തെയ്യവുമായി ബന്ധപ്പെട്ടവ ശേഖരിക്കുകയും പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യും.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഒന്നരയേക്കര്‍ സ്ഥലമാണ് തെയ്യം മ്യുസിയം സ്ഥാപിക്കാനായി മ്യുസിയം വകുപ്പിന് കൈമാറിയത്. ഈ സ്ഥലം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

ചായങ്ങള്‍,അണിയലം, തെയ്യം ശില്‍പ്പങ്ങള്‍, ത്രീഡി ഷോ എന്നിവ മ്യുസിയത്തില്‍ ഒരുക്കും. മ്യുസിയത്തിന്റെ രൂപകല്‍പ്പന പുരോഗമിക്കുകയാണ്. മാര്‍ച്ച്‌ മാസത്തില്‍ തറക്കല്ലിടാനാനാണ് ആലോചന.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement