സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണ വീഡിയോയുമായി വാട്സ്ആപ്പ്. 60 സെക്കന്റ് വീതമുള്ള മൂന്ന് വീഡിയോ പരസ്യങ്ങളാണ് വാട്സ്ആപ്പ് ചാനലുകള്‍ വഴി പുറത്തു വിടുന്നത്.
ഒമ്പത് ഭാഷകളില്‍ ചാനലുകള്‍ക്ക് പുറമെ ഫെയ്സ്ബുക്ക് വഴിയും യൂട്യൂബ് വഴിയും വീഡിയോകള്‍ പ്രചരിപ്പിക്കും. സിനിമാ സംവിധായകനായ ശിര്‍ഷ ഗുഹ തകുര്‍ത്തയാണ് പ്രചാരണ പരിപാടികള്‍ക്ക് മുന്നോടിയായാണ് ഈ ബോധവല്‍ക്കരണമെന്നും വാട്സ്ആപ്പ് അധികൃതര്‍ അറിയിച്ചു.
ആള്‍ക്കൂട്ട ആക്രമണത്തില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 46
റേഡിയോ സ്റ്റേഷനുകള്‍ വഴി ഓഗസ്റ്റ് 29നാണ് ബോധവല്‍ക്കരണം തുടങ്ങിയത്. രണ്ടാം ഘട്ടമായി സെപ്തംബര്‍ മുതല്‍ മറ്റ് സംസ്ഥാനങ്ങളിലെ 83 റേഡിയോ സ്റ്റേഷനുകള്‍ വഴി പ്രചാരണം തുടങ്ങി.
This post have 0 komentar
EmoticonEmoticon