പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ലൂസിഫര്‍.മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.ചിത്രം പൂര്‍ത്തിയായ വിവരം പ്രിത്വി സോഷ്യല്‍മീഡിയ വഴി പങ്കുവെയ്ക്കുകയും ചെയ്തു.
പുലര്‍ച്ചെ നാലരയോടെ കവരത്തിയില്‍ നിന്നും അവസാന ഷോട്ട് ചിത്രീകരിച്ചതോടെ ലൂസിഫറിന് പാക്കപ്പ് പറഞ്ഞുവെന്നായിരുന്നു ട്വീറ്റിലെ ഉള്ളടക്കം.ഭംഗിയുള്ള വാക്കുകളില്‍ അത് പൃഥ്വി പതിവ് പോലെ അവതരിപ്പിച്ചപ്പോള്‍ പതിവ് പോലെ ആരാധകര്‍ വാ പൊളിച്ചു, എന്താണ് സംഭവമെന്ന രീതിയില്‍. പിന്നീട് ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ രസകരമായ കമന്റുകളാണ് നിറഞ്ഞത്.പൃഥ്വിയുടെ വാക്കുകളെ പ്രവീണ്‍ എന്നയാള്‍ വായിച്ച് മനസിലാക്കിയത് ഇങ്ങനെ.
''ഇന്ന് പുലര്‍ച്ചെ നാലരക്ക് പുറങ്കടലില്‍ നിന്നും കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിലെത്തി, ഞങ്ങള്‍ എല്ലാവരും കൂടെ ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി. അതെ നല്ലോണം കെട്ടിത്തന്നെ'. ഏറെ ചിരിയുണര്‍ത്തിയ ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പൃഥ്വിരാജും ട്വീറ്റ് ചെയ്തിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon