പാരീസ്: ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് ക്രിസ്മസ് ചന്തയില്‍ വെടിവയ്പ് നടത്തിയ അക്രമിയെ പോലീസ് വധിച്ചു. രണ്ടു ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രദേശവാസികൂടിയായ ഷെരിഫ് ചെക്കാട്ടി(29)നെയാണ് പോലീസ് വധിച്ചത്. അക്രമിക്ക് ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
ഭീകരാക്രമണമെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്. സംഭവശേഷം ടാക്സിയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിക്ക് പോലീസിന്റെ വെടിയേല്‍ക്കുകയും ചെയ്തിരുന്നു. അക്രമിയുടെ ഫോട്ടോ ഫ്രഞ്ച് മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രിയിലാണ് സ്ട്രാസ്ബര്‍ഗ് ക്രിസ്മസ് ചന്തയില്‍ വെടിവയ്പുണ്ടായത്. ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon