കൊളംബോ: പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്ക പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് സുപ്രീം കോടതി വിധിച്ചു. സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ഐകകണ്ഠ്യേനയാണ് പ്രസിഡന്റിന്റെ നടപടിക്കെതിരെ വിധിയെഴുതിയത്. കാലാവധി അവസാനിക്കാന്‍ നാലര വര്‍ഷം ബാക്കിയിരിക്കെയാണ് പ്രസിഡന്റ് ഈ നടപടി കൈക്കൊണ്ടതെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി.
ശ്രീലങ്കയിലെ 225 അംഗ പാര്‍ലമെന്റ് പിരിച്ചുവിട്ട് ജനുവരി 5 ന് പുതിയ തിരഞ്ഞെടുപ്പു നടത്താനുള്ള സിരിസേനയുടെ നവംബര്‍ 9 ലെ ഉത്തരവിനെതിരെ 13 ഹര്‍ജികളാണു സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നത്. നവംബര്‍ 13ന് സിരിസേനയുടെ നടപടി മരവിപ്പിച്ചു കൊണ്ട് കോടതി ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. ഈ ഇടക്കാല ഉത്തരവു നല്‍കിയ 3 ജഡ്ജിമാര്‍ കൂടി ഉള്‍പ്പെടുന്ന ഏഴംഗ ബെഞ്ചാണ് വിശദമായ വാദം കേട്ടശേഷം വിധി പറഞ്ഞത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon