പാലക്കാട്: ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ അക്രമം. പാലക്കാട്ട് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു ബസുകളുടെ ചില്ലുകളാണ് തകര്‍ത്തത്.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്ത് ബിജെപിയുടെ സമരപ്പന്തലിന് സമീപം മുട്ടട സ്വദേശി വേണുഗോപാലന്‍നായര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സമരപ്പന്തലിന് സമീപത്തുവെച്ച് ശരണം വിളിച്ച് തീ കൊളുത്തിയത്. ശരീരമാസകലം പൊള്ളലേറ്റ വേണുഗോപാല്‍നായര്‍ ഇന്നലെ വൈകീട്ടോടെ മരിക്കുകയായിരുന്നു. എന്നാല്‍ വേണുഗോപാലന്റെ മരണമൊഴിയില്‍ ജീവിതം മടുത്തതിനാല്‍ ജീവനൊടുക്കുന്നതായാണ് പറയുന്നത്.
ഹര്‍ത്താലിന്റെ പിന്നില്‍ ആക്രമത്തിന് മുതിരുന്നവരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി ലോക്‌നാഥ് ബഹ് റ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon