കൊച്ചി: നടി ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിന് നേരേയുണ്ടായ വെടിവയ‌്പ‌് സംബന്ധിച്ച കേസില്‍ പൊലീസ് ചൊവ്വാഴ്ച അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ‌്ട്രേട്ട‌് മുമ്ബാകെ കുറ്റപത്രം സമര്‍പ്പിക്കും. പ്രതികള്‍ക്ക‌് സഹായം ചെയ‌്തെന്ന‌് സംശയിക്കുന്നയാളുടെ കൊല്ലത്തെ വീട്ടില്‍ ക്രൈംബ്രാഞ്ച‌് തിങ്കളാഴ‌്ച പരിശോധന നടത്തി.
ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായ രവി പൂജാരിയെ വിട്ടുകിട്ടാനുള്ള നടപടികള്‍ ആരംഭിക്കണമെങ്കില്‍ കുറ്റപത്രം സമര്‍പ്പിക്കണം. വെടിവച്ചവരെയും രവി പൂജാരിയെയും പിടികൂടിയാല്‍ അനുബന്ധ കുറ്റപത്രം നല്‍കാനാകുമെന്ന‌് പൊലീസ‌് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon