മലപ്പുറം: മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ തീരദേശ മേഖല മുൻ സെക്രട്ടറി ഷംസുവിനാണ് വെട്ടേറ്റത്.
രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം. താനൂര്‍ അഞ്ചുടി മേഖലയില്‍ വച്ചാണ് വെട്ടേറ്റത്. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേ മാറ്റി. ഷംസുവിന്റെ പിതാവിന്റെ സഹോദരൻ മുസ്തഫയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുസ്തഫയെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്നാണ് സിപിഎം ആരോപണം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon