കോട്ടയം: കോട്ടയം അയര്‍കുന്നത്താണ് സംഭവം. മൂന്നു ദിവസം മുമ്പെയാണ് പെണ്‍കുട്ടിയെ കാണാതായത്. 15 കാരിയായ പെണ്‍കുട്ടിയെ കൊന്നു കുഴിച്ചിട്ട സംഭവത്തില്‍ മണര്‍കാട് സ്വദേശിയായ യുവാവ് അജേഷ് അറസ്റ്റിലായി. മൊബൈല്‍ പ്രണയം ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൂന്നു ദിവസമായി കാണാതായ പെണ്‍കുട്ടിയെത്തേടിയുള്ള അന്വേഷണം സംശയത്തിന്റെ ഭാഗമായി ഇയാളിലെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു. പീഡിപ്പിച്ചതിനു ശേഷം കൊലപാതകം ചെയ്ത് മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഇയാള്‍ ജോലി ചെയ്തിരുന്ന ഹോളോബ്രിക്‌സ് കമ്പനിയിലാണ് മൃതദേഹം കുഴിച്ചിട്ടത്. പോലീസ് പ്രതിയെ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തി.

This post have 0 komentar
EmoticonEmoticon