തിരുവനന്തപുരം: ശബരിമല സമരത്തിന്റെ രൂപവും ഭാവവും മാറുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സെക്രട്ടറിയേറ്റ് പടിക്കലെ സമരത്തിന്റെ കാര്യം ബി.ജെ.പി യോഗം തീരുമാനിക്കും. ആചാര സംരക്ഷണത്തിന് വേണ്ടി എന്‍.ഡി.എ സമാഹരിച്ച ഒപ്പുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയ ശേഷം സംസാരിക്കുമ്പോഴായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. ഓര്‍ത്തഡോക്‌സ് സഭയുടെ ബിഷപ്പിനെ പോലും 307-ാം വകുപ്പ പ്രകാരം് കള്ളക്കേസില്‍ കുടുക്കിയെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു.
അതേസമയം ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റ് പഠിക്കല്‍ നടത്തുന്ന നിരാഹാരസമരം ബി.ജെ.പി നാളെ അവസാനിപ്പിച്ചേക്കും. ശബരിമല നട അടക്കുന്നതോടെ സമരം അവസാനിപ്പിക്കാന്‍ തീരുമാനമായി. നാളെ പുത്തരികണ്ടത്ത് നടക്കുന്ന അയ്യപ്പസംഗമത്തോടെ സമരം അവസാനിപ്പിക്കാനാണ് തീരുമാനം. 48-ാം ദിവസം നടക്കുന്ന സമരത്തില്‍ പി.കെ.കൃഷ്ണദാസാണ് ഇപ്പോള്‍ നിരാഹാരം കിടക്കുന്നത്. സര്‍ക്കാര്‍ സമരത്തോട് മുഖം തിരിച്ചതും പാര്‍ട്ടിക്കുള്ളില്‍ തന്നെ വിരുദ്ധ അഭിപ്രായങ്ങള്‍ ഉയര്‍ന്നതും അനാവശ്യമായി വന്ന ഹര്‍ത്താലുകളും സമരത്തിന്റ ആവേശം കുറച്ചിരുന്നു.മുതിര്‍ന്ന നേതാക്കള്‍ നിരാഹാരം കിടക്കാതെ വന്നതോടെ സമരം പാര്‍ട്ടിക്കും വേണ്ടതായെന്ന് ആക്ഷേപം ഉയര്‍ന്നു.ഇതോടെയാണ് പി.കെ.കൃഷ്ണദാസിനെ സമര രംഗത്തിറക്കിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon