കൊല്‍ക്കത്ത: വികസന സൂചികകളും കണക്കുകളും ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ. കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലിക്കിടെയായിരുന്നു ഈ മുന്‍ ബി.ജെ.പി നേതാവിന്റെ വിമര്‍ശനം.
വികസന സൂചികകള്‍ ഊതിവീര്‍പ്പിച്ചും കള്ളം കാണിച്ചും സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇങ്ങനെ ചെയ്യുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാരാണ് ഇപ്പോഴത്തേത്. നീതി ആയോഗിനെ ഉപോയോഗിച്ച് യു.പി.എകാലത്തെ ഡി.ജി.പി വളര്‍ച്ചയെ തരംതാഴ്ത്താന്‍ ശ്രമിക്കുകയാണ്.
ജനങ്ങളുമായി സംസാരിക്കാന്‍ തയ്യാറാവുന്നവരെ ദേശദ്രോഹിയായി മുദ്രകുത്തുകയാണ്. 'സബ്കാ സാത് സബ്കാ വികാസ്(വികസനം)' എന്നാണ് മോദി സര്‍ക്കാരിന്റെ മുദ്രാവാക്യം. എന്നാല്‍ ഈ സര്‍ക്കാരിന് ഏറ്റവും അനുയോജ്യം 'സബ്കാ സാത് സബ്കാ വിനാശ്(നാശം)' എന്ന മുദ്രാവാക്യമാണ്. ഈ ജനവിരുദ്ധ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങുന്നത് കാണണമെന്നും യശ്വന്ത് സിന്‍ഹ വ്യക്തമാക്കി.

This post have 0 komentar
EmoticonEmoticon