കോട്ടയം: മൂന്ന് ദിവസം മുമ്പ് അയര്‍കുന്നത്ത് നിന്നും കാണാതായ പെണ്‍കുട്ടിയെ കൊന്നു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. 15കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മണര്‍കാട് സ്വദേശിയായ യുവാവ് അജേഷ് അറസ്റ്റിലായി. മൊബൈല്‍ പ്രണയത്തിനൊടുവിലാണ് കൊലപാതകമെന്നാണു പൊലീസ് നല്‍കുന്ന സൂചന.
പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. സംശയം തോന്നിയാണു പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊന്നതായി ഇയാള്‍ പൊലീസിനോടു വെളിപ്പെടുത്തി. ഡ്രൈവറായി ജോലി ചെയ്യുന്ന ഹോളോബ്രിക്‌സ് കമ്പനിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഇയാള്‍ കുഴിച്ചിട്ടത്. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയാണ്.
പീഡിപ്പിക്കാനുള്ള ശ്രമം എതിർത്തതിനെ തുടർന്നാണു പെൺകുട്ടിയെ കൊന്നതെന്നു പ്രതി മൊഴി നൽകി. മൊബൈൽ വഴിയാണു പെൺകുട്ടിയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. വ്യാഴാഴ്ച പെൺകുട്ടിയെ അനുനയിപ്പിച്ചു ലോറിയിൽ കയറ്റി കൊണ്ടു പോയി. ഹോളോബ്രിക്സ് കമ്പനിയിൽ എത്തിച്ചശേഷം പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തു. ഇതിന്റെ ദേഷ്യത്തിൽ കുട്ടിയെ കൊന്നു.
കമ്പനിക്കു പിന്നിലെ വാഴത്തോപ്പിലാണു മൃതദേഹം കുഴിച്ചു മൂടിയത്. വെള്ളിയാഴ്ച പതിവു പോലെ അജേഷ് ലോറി ഓടിക്കാനും പോയി. വെള്ളിയാഴ്ചയാണു പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. ഫോൺ വിളിപ്പട്ടികയിൽനിന്നു അജേഷുമായുള്ള ബന്ധം പിടികിട്ടി. രാവിലെ മുതൽ ചോദ്യം ചെയ്തെങ്കിലും സമ്മതിച്ചിച്ചില്ല. ഉച്ചയോടെ കുറ്റം സമ്മതിക്കുകയും കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon