ഭോപ്പാല്‍: മധ്യപ്രദേശിലെ പന്ന എന്ന സ്ഥലത്താണ് സംഭവം നടന്നത്. ബസിലിരുന്ന് ഛര്‍ദ്ദിക്കുകയായിരുന്ന 26 കാരിക്കാണ് ദാരുണ മരണം സംഭവിച്ചത്. ബസ്സിലെ യാത്രക്കിടയില്‍ ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടപ്പോളാണ് ആശാ റാണി എന്ന സ്തരീ തല പുറത്തേക്കിട്ട് ഛര്‍ദ്ദിച്ചത്. ഏപ്പോള്‍ വൈദ്യുത തൂണിലിടിച്ച് തല വേര്‍പെട്ടു പോവുകയായിരുന്നു.
സാന്ത ജില്ലയില്‍ നിന്നും പന്നയിലേക്ക് പോകുകയായിരുന്ന ഛത്താപുര്‍ സ്വദേശിനിയാണ് ദാരുണസംഭവത്തില്‍ മരിച്ച ആശാറാണി. ബസിലിരുന്ന് തലപുറത്തേക്കിട്ട് ഛര്‍ദ്ദിക്കുന്നതിനിടെ ആശാറാണിയുടെ തല പോസ്റ്റിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ തല ശരീരവുമായി വേര്‍പെട്ട് താഴെ റോഡിലേക്കു വീഴുകയായിരുന്നു. അമിത വേഗത്തില്‍ അശ്രദ്ധയോടു കൂടി വാഹനം ഓടിച്ച കുറ്റത്തിന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍

This post have 0 komentar
EmoticonEmoticon