കൊല്‍ക്കത്ത: പ്രതിപക്ഷ ഐക്യത്തിന് ജനഹൃദയങ്ങളില്‍ ഇടമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശാലസഖ്യം ജനങ്ങള്‍ക്കെതിരായ കൂട്ടുകെട്ടാണ്. കൊല്‍ക്കത്തയില്‍ നേതാക്കള്‍ സ്വന്തം തടിസംരക്ഷിക്കാനുളള വഴിതേടുകയാണന്നും മോദി വിമര്‍ശിച്ചു.
മമതാ ബാനര്‍ജിയുടെ മഹാറാലിയെ പരിഹസിച്ച് ബിജെപി നേതാവും രംഗത്തെത്തി. നിരാശരുടെ കൂട്ടായ്മയാണ് കൊല്‍ക്കത്തയിലെന്ന് ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. പ്രതിപക്ഷനിരയുടെ നേതാവ് ആരാണെന്നും രാജീവ് പ്രതാപ് റൂഡി ചോദിച്ചു. എന്നാല്‍ പ്രതിപക്ഷനിരയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ജനം തീരുമാനിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
മമതാ ബാനര്‍ജി സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലി നരേന്ദ്ര മോദി വിരുദ്ധ ചേരിയുടെ ശക്തി പ്രകടനമായി. ഇരുപത് പ്രതിപക്ഷപ്പാര്‍ട്ടികളിലെ നേതാക്കള്‍ യോഗത്തിനെത്തി. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിഎസ്പി നേതാവ് മായാവതിയും റാലിക്കെത്തിയിട്ടില്ലെങ്കിലും പിന്തുണയറിയിച്ചിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon