ads

banner

Saturday, 19 January 2019

author photo

ന്യൂഡല്‍ഹി:രാമക്ഷേത്രം യാഥാത്ഥ്യമാക്കാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് പറഞ്ഞു. ബി ജെ പി ധാര്‍മ്മികതയില്ലാത്ത പാര്‍ട്ടിയാണെന്നും റാവത്ത് ആരോപിച്ചു. റിഷികേശില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വീണ്ടും രാമക്ഷേത്രവും അയോധ്യയും ചര്‍ച്ചയാകുന്നതിനിടെയാണ് റാവത്തിന്റെ പ്രസ്താവന.

‘ധാര്‍മ്മികതയില്ലാത്ത ഒരു കൂട്ടം പ്രവര്‍ത്തകര്‍ അടങ്ങിയ പാര്‍ട്ടിയാണ് ബി ജെ പി. കോണ്‍ഗ്രസ് ധാര്‍മ്മികതയിലും ഭരണഘടനയിലും വിശ്വസിക്കുന്നു. ഞങ്ങള്‍ അധികാരത്തിലേറിയാല്‍ മാത്രമേ അയോധ്യയില്‍ രാമക്ഷേത്രം ഉയരുകയുള്ളുവെന്നതുറപ്പാണ്’ഹരീഷ് റാവത്ത് പറഞ്ഞു. കര്‍ണാടകയില്‍ പണവും മസില്‍പവറും ഉപയോ?ഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് റാവത്ത് കുറ്റപ്പെടുത്തി.

എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ തുടങ്ങിയ ഏജന്‍സികളെ രാഷ്ട്രീയായുധമാക്കി ദുരുപയോഗം ചെയ്യുകയാണ് ബി ജെ പി സര്‍ക്കാര്‍. ഇതിന് പകരമായി തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്നും റാവത്ത് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 27സീറ്റുകളും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം കൈക്കലാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement