മലപ്പുറം: കണ്ണൂര്‍ ഇരിക്കൂറിലെ കെസി ഹൗസില്‍ ഷമീര്‍-സുമയ്യ ദമ്പതികളുടെ മകളായ ഒരു വയസ്സുകാരി മറിയമാണ് ട്രെയിനില്‍ വെച്ചു മരിച്ചത്. മെഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്സിലായിരുന്നു സംഭവം. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഒരു മാസം മുമ്പാണ് ണറിയത്തിന് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ പനി കൂടിയതിനെ തുടര്‍ന്ന ഇരിക്കൂറിലെ ആശുപത്രിയില്‍ കാണിച്ചെങ്കിനും ശ്രീചിത്രയില്‍ വിളിച്ചപ്പോള്‍ അങ്ങോട്ടു കൊണ്ടു പോകാന്‍ പറയുകയായിരുന്നു.
ഇതിനെ തുടര്‍ന്ന റെയില്‍വേ സ്റ്റേഷനിലെത്തിയ ദമ്പതികള്‍ക്ക ജനറല്‍ ടിക്കറ്റ് മാത്രമാണ് ലഭിച്ചത്. ഝനറല്‍ കംപാര്‍ട്ടുമെന്റിലെ യാത്ര കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ മോശമാക്കുമെന്ന കണ്ട ഇവര്‍ സ്ലീപ്പര്‍ കോച്ചില്‍ കയറിയെങ്കിലും സീറ്റു കിട്ടിയില്ല.
സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും ലഭിച്ചില്ലെന്നും അടുത്ത കോച്ചിലേക്കു
മാറണമെന്ന് ആവശ്യപ്പെട്ട് ഓരോ സ്റ്റേഷനിലും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിടുകയായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
തുടര്‍ന്ന് സുമയ്യ കുട്ടിയുമായി ലേഡീസ് കംപാര്‍ട്ടുമെന്റിലും ഷമീര്‍ ജനറല്‍ കംപാര്‍ട്ടുമെന്റിലും കയറി. രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം എത്തിയ സമയത്ത കുഞ്ഞിന്റെ നില കൂടുതല്‍ വഷളാവുകയായിരുന്നു. ഇതിനെ തുടര്‍ന്ന യാത്രക്കാര്‍ ചങ്ങല വലിച്ച ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.
ആര്‍പിഎഫ് അംഗങ്ങള്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലെത്തി അന്വേഷിക്കുമ്പോഴാണ് ബഷീര്‍ വിവരം അറിയുന്നത്. തുടര്‍ന്ന ആബുംലന്‍സില്‍ കുറ്റിപ്പുറം ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുന്‍പു തന്നെ കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
This post have 0 komentar
EmoticonEmoticon