ads

banner

Thursday, 27 December 2018

author photo

ഗുവാഹട്ടി: മേഘാലയയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ ഇനിയും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. ഡിസംബര്‍ 13നാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്. ദ്ശീയ സംസ്ഥാന ദുരന്ഥ നിവാരണ സേനകള്‍ അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിനും ഖനിയിലെ വെള്ളം ഉയര്‍ന്നു കൊണ്ടിരിക്കുന്നത് രക്ഷാ പ്രവര്‍ത്ത നത്തിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്.

ദൈവാനുഗ്രഹത്തിനും അദ്ഭുതത്തിനും അവരെ രക്ഷിക്കാന്‍ കഴിയുമെന്നായിരുന്നു സംസ്ഥാന ദുരന്തനിവാരണമന്ത്രി കൈര്‍മെന്‍ ഷൈല്ല പ്രതികരിച്ചത്. 
ഡിസംബര്‍ 13നാണ് തൊഴിലാളികള്‍ ഖനിക്കുള്ളില്‍ അകപ്പെട്ടത്. പെട്ടെന്ന് ഖനിയിലെ ജലനിരപ്പുയര്‍ന്നതാണ് കാരണം. രക്ഷാപ്രവര്‍ത്തനം 13 ദിവസമായി തുടരുന്നുണ്ടെങ്കിലും ഖനിക്കുള്ളിലേക്കു പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞിട്ടില്ല. സമീപത്തെ നദിയില്‍ നിന്നോ നദിയുമായി ബന്ധപ്പെട്ട ഭൂഗര്‍ഭ ജലാശയത്തില്‍ നിന്നോ ആണ് ഖനിയിലേക്ക് ജലമെത്തുന്നതെന്ന് സ്ഥിതീകരിച്ചു. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന ഞായറാഴ്ച രക്ഷാ പ്രവര്‍ത്തനം നടത്താനേ സാധിച്ചില്ല. ഇതിനെ തുടര്‍ന്ന വെള്ളം പുറത്തു കളയുന്ന പമ്പുകളും പുറത്തെടുത്തിരുന്നു.

സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ കേന്ദ്രം സഹായിക്കുന്നുണ്ടെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ പറഞ്ഞു. 15 തൊഴിലാളികളാണ് ഖനിയില്‍ കുടുങ്ങിയിരിക്കുന്നത്. നാട്ടുകാര്‍ അനധികൃതമായി ഉണ്ടാക്കുന്ന ഇത്തരം ഖനികള്‍ 'എലിമടകള്‍' എന്നാണ് അറിയപ്പെടുന്നത്. ഇവ അത്യധികം അപകടകാരികളാണ്.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement