തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍മാരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് വരുന്നതെന്ന് മന്ത്രി കെ കെ ശൈലജ. ഇതിന്റെ ഭാഗമായാണ് എച്ച്.ഐ.വി സീറോ സര്‍വയലന്‍സ് പദ്ധതിയും നടപ്പിലാക്കുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ ധനസഹായത്താല്‍ കേരള സംസ്ഥാന സാമൂഹ്യക്ഷേമബോര്‍ഡ് ഡയില്‍ വ്യൂ എന്ന സന്നദ്ധസംഘടനയുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഡയില്‍ വ്യൂ ടി.ജി. ഫെസ്റ്റിന്റേയും ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമത്തിന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി ട്രാന്സ്ജെന്റര് വിഭാഗത്തിനായി തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ തുടങ്ങിയ എച്ച്.ഐ.വി സീറോ സര്‍വയലന്‍സ് സെന്ററിന്റേയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലെ എച്ച്.ഐ.വി. ബാധ തടയല്‍, റഗുലര്‍ മെഡിക്കല്‍ ചെക്കപ്പ്, സിഫിലിസ് സ്ക്രീനിങ്ങ് ടെസ്റ്റ്, ഐ.സി.ടി.സി. സെന്ററുകളിലേയ്ക്ക് എച്ച്.ഐ.വി. ടെസ്റ്റിനായി റഫര്ചെയ്യല്, എസ്.ടി.ഐ. & എച്ച്.ഐ.വി. വിദ്യാഭ്യാസം എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലുള്ള 275 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ചെക്കപ്പ്, എച്ച്.ഐ.വി. ടെസ്റ്റ്, ലൈംഗിക രോഗ നിര്‍ണയ ടെസ്റ്റ്, കൗണ്‍സിലിംഗ്, എച്ച്.ഐ.വി. വിദ്യാഭ്യാസം എന്നിവ ഈ സെന്റര്‍ വഴി നല്‍കുന്നതിനായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിവരുന്ന ട്രാന്‍സ്ജെന്‍ഡര്‍ സെക്ഷ്വല്‍ ഹെല്‍ത്ത് ഇന്റര്‍വെന്‍ഷന്‍ പ്രോജക്ടില്‍ കണ്ടെത്തിയ 308 ട്രാന്‍സ്ജെന്റേഴ്സ് ആണ് ഈ പൈലറ്റ് പ്രോജക്ടിലെ പ്രധാന ഗുണഭോക്താക്കള്‍.
ഈ പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു സാമ്പത്തികവര്‍ഷം 19,80,600 രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ലൈംഗിക രോഗ ചികിത്സക്കായി ആറ്റിങ്ങല്‍, നെടുമങ്ങാട്, കഠിനംകുളം, കിഴക്കേക്കോട്ട, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ പി.പി.പി. ക്ലിനിക്കും പദ്ധതി ഓഫീസില്‍ സ്റ്റാറ്റിക് ക്ലിനിക്കും പ്രവര്‍ത്തിച്ചു വരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon