ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ സഹോദരന് ഒ രാജയെ എഡിഎംകെ പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് പുറത്താക്കല്‍. പനീര്‍ശെല്‍വവും മുഖ്യമന്ത്രി ഇ.കെ പളനിസാമിയും ചേര്‍ന്നിറക്കിയ സംയുക്ത പ്രസ്താവനയിലാണ് രാജയെ പുറത്താക്കിയ വിവരം അറിയിച്ചത്.
പാര്‍ട്ടി കോര്‍ഡിനേറ്ററായിരുന്നു ഒ. രാജ. തേനി ജില്ലാ ക്ഷീരോത്പാദക സംഘത്തിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് രാജ പാര്‍ട്ടിയില്‍നിന്നും പുറത്തായത്.
This post have 0 komentar
EmoticonEmoticon