ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന് കമല്ഹാസന്. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ ഉടന്‍ തന്നെ കമ്മറ്റി രൂപവത്കരിക്കുമെന്നും കമല്ഹാസന് പറഞ്ഞു.
തമിഴ്നാടിന്റെ വികസനം മുൻനിർത്തിയാവും പാർട്ടിയുടെ പ്രചരണം. സമാനമനസ്കരായ പാർട്ടികളുമായി തങ്ങൾ സഖ്യത്തിനു തയാറാണ്. ഏതെങ്കിലും സഖ്യത്തിൽ പങ്കാളിയാകുകയോ തങ്ങൾ സഖ്യം ഉണ്ടാക്കുമോയെന്നത് ഉടൻ തന്നെ പ്രഖ്യാപിക്കും. തമിഴ്നാടിന്റെ ഡിഎൻഎ മാറ്റുന്ന ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെന്നും കമൽഹാസൻ പറഞ്ഞു.
തമിഴ്നാടിന്റെ ഡി എന്‍ എയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടികളുമായി സഖ്യം ചേരില്ലെന്നും കമല്ഹാസന് വ്യക്തമാക്കി. 2018 ഫെബ്രുവരിയിലാണ് കമല്ഹാസന് മക്കള്‍ നീതി മയ്യം സ്ഥാപിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon