ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഗംഭീര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റിന്റെ എല്ലാ വിഭാഗങ്ങളില്‍നിന്നും വിരമിക്കുകയാണെന്നും അടുത്ത ദിവസം ഫിറോസ് ഷാ കോട്ലയില് നടക്കുന്ന ആന്ധ്രയ്ക്കെതിരായ രഞ്ജി മത്സരം തന്റെ അവസാന മത്സരമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യക്കായി 58 ടെസ്റ്റുകളില്‍ നിന്നായി 4152 റണ്‍സുകള്‍ അടിച്ചുകൂട്ടിയുട്ടുണ്ട്. 147 ഏകദിനങ്ങളും 37ട്വന്റി 20കളും 58 ടെസ്റ്റുകളിലുമായി 10,324 റണ്‍സ് ആണ് ഗംഭീറിന്റെ ആകെ സമ്ബാദ്യം. രണ്ടു ലോകകപ്പുകള്‍ നേടിയ ടീമില്‍ ഗംഭീര്‍ അംഗമായിരുന്നു- 2007-ല്‍ ട്വന്റി 20 ലോകകപ്പും 2011-ല്‍ ഏകദിന ലോകകപ്പും. 154 ഐപിഎല്‍ മത്സരങ്ങളില്‍നിന്ന് 4217 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. അടുത്തിടെ ഡല്‍ഹി ഡെയര്‍ ഡെവിള്‍ഡ് ടീമില്‍നിന്ന് ഗംഭീറിനെ ഒഴിവാക്കിയിരുന്നു.
2003 ല്‍ ബംഗ്ളാദേശിനെതിരെ നടന്ന ടി.വി.എസ്. കപ്പിലാണ് ഗംഭീര്‍ ഏകദിനത്തിക്കുള്ള അരങ്ങേറ്റം കുറിച്ചത്. എെ.പി.എല്ലില്‍ കൊല്‍ക്കത്ത നെെറ്റ് റെെഡേര്‍സ് താരമായിരുന്ന ഗംഭീര്‍ ടീമിനെ 2012 ലും 2014 ലും ചാമ്ബ്യമാരാക്കിയിട്ടുണ്ട്. അവസാന രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിച്ചത് 2016 ല്‍ ഇംഗ്ലണ്ടിനെതിരെയാണ്. 14 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിന് ശേഷമാണ് വിരമിക്കല്‍ തീരുമാനം. എെ.സി.സിയുടെ പ്ലെയര്‍ഒാഫ് ഇയര്‍ പുരസ്കാരം കരസ്ഥമാക്കിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon