കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് കേസെടുക്കും. ഈയാഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്യും. കേസിനു ശിപാര്‍ശ ചെയ്യുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയാറായി. വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്തിന് ഇന്നു വൈകിട്ട് റിപ്പോര്‍ട്ട് കൈമാറും. ഡയറക്ടറുടെ അനുമതിയോടെയാവും കേസ് രജിസ്റ്റര്‍ ചെയ്യുക. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് സംഘം കിറ്റ്‌കോ ഉദ്യോഗസ്ഥരില്‍ നിന്നും കരാറുകാരില്‍ നിന്നും മൊഴിയെടുത്തിരുന്നു. പാലാരിവട്ടം പാലത്തില്‍ നിന്നു 4 സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കു നല്‍കിയിരുന്നു.
ഗര്‍ഡറുകളില്‍ നിരവധി വിള്ളലുകള്‍ ഉള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഈ വിള്ളലുകള്‍ വലുതാകുന്നുണ്ടോ എന്നും പരിശോധിച്ചു. പാലത്തിന്റെ ഒരു തൂണിലെ ബെയറിങ്ങിന്റെ നിര്‍മാണം ശരിയല്ലെന്നു ബോധ്യപ്പെട്ടു.
പാലം നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് എസ് പി. കെ.കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ആര്‍. അശോക് കുമാറാണ് അന്വേഷണം നടത്തുന്നത്. ഇന്‍സ്‌പെക്ടര്‍മാരായ വി. ഗോപകുമാര്‍, സജു ജോസഫ്, സബ് ഇന്‍സ്‌പെക്ടര്‍ ഹരിക്കുട്ടന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് കുമാര്‍ എന്നിവരാണു സംഘത്തിലെ മറ്റ് അംഗങ്ങള്‍.
This post have 0 komentar
EmoticonEmoticon