ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ബിജെപി എംപി രംഗത്ത്. മോദി വികസനവിഷയം മറന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ തോല്‍വിക്ക് കാരണമായതെന്ന് പാര്‍ട്ടി എംപി സഞ്ജയ് കക്കഡെ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് രാമക്ഷേത്രവും പ്രതിമകളും പേരുമാറ്റവും മാത്രം പോരായെന്നും ബി.ജെ.പി ഇക്കാര്യങ്ങള്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്തുകാട്ടിയ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ അദ്ദേഹം മറന്നിരിക്കുന്നു. ഇതിന്റെ തിരിച്ചടിയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി തോല്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ ഫലം വിസ്മയിപ്പിക്കുന്നതാണെന്നും സഞ്ജയ് പറഞ്ഞു.
അതേസമയം, രാജ്യത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുമ്ബോള്‍ പ്രാദേശികമായ പ്രശ്‌നങ്ങള്‍ മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. പ്രാദേശികമായ വിഷയങ്ങളുണ്ടെന്ന വാദം അംഗീകരിക്കാമെങ്കിലും എതിരാളിയെന്ന നിലയില്‍ കോണ്‍ഗ്രസ് രംഗപ്രവേശനം ചെയ്‌തത് ബി.ജെ.പിക്ക് വരും ദിവസങ്ങളില്‍ തിരിച്ചടിയാകുമെന്ന് ഉറപ്പ്. എന്നാല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കാത്തതും മിസോറാം കൈവിട്ടതും കോണ്‍ഗ്രസിനും തിരിച്ചടിയാണ്.
This post have 0 komentar
EmoticonEmoticon