കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ കള്ളനോട്ട് നിര്‍മ്മാണ സംഘം പിടിയില്‍. 2000 രൂപയുടെയും 500 രൂപയുടെയും ഒറിജിനലിനെ വെല്ലുന്ന വ്യാജ നോട്ടുകളാണ് കണ്ടെടുത്തത്. അച്ചടിക്കാനായി കൊണ്ടുവന്ന 200 എണ്ണമുള്ള 74 കെട്ട് പേപ്പറുകള്‍ പോലീസ് പിടിച്ചെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് നിര്‍മ്മാണ സംഘത്തെ പിടികൂടിയത്. ബാലുശ്ശേരി ടൗണിനോട് ചേര്‍ന്ന്, നാട്ടുകാരനായ മുത്തു എന്ന രാജേഷ് കുമാറിന്റെ വീട് കേന്ദ്രീകരിച്ചായിയിരുന്നു കള്ളനോട്ടടി.
എറണാകുളം വൈറ്റില സ്വദേശി വില്‍ബര്‍ട്ട്, കോഴിക്കോട് നല്ലളത്തുള്ള വൈശാഖ് എന്നിവരെയും രാജേഷിനൊപ്പം ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon