ഇപഭോക്താക്കള്‍ക്കായി, പുതിയ 159 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍-ഐഡിയ രംഗത്ത്. ഈപ്ലാനിലൂടെ ദിവസേന 1 ജി.ബി ഡാറ്റയാണ് ലഭിക്കുന്നത്. മാത്രമല്ല, ഇതോടൊപ്പം,പ്രതിദിനം 100 എസ്.എം.എസും,പരമാവധി 250 മിനിറ്റു ടോക് ടൈം ലഭിക്കുന്നു. 28 ദിവസമാണ് ഡാറ്റയുടെയും എസ്.എം.എസിന്റെയും കാലാവധി വരുന്നത്.12 മാസത്തേയ്ക്കാണ് ഈ ഓഫര്‍.
499 രൂപ മുതല്‍ തുടങ്ങുന്ന റെഡ്/നിര്‍വാന പോസ്റ്റ്‌പെയ്ഡ് കണക്ഷനുകളിലാകും ഈ സേവനം ലഭ്യമാവുക. എന്നാല്‍, 199 രൂപയ്ക്കു റീചാര്‍ജു ചെയ്താല്‍ ദിനംപ്രതി, 1.1 ജി.ബി ഡാറ്റ ലഭിക്കുന്ന ഓഫറും വോഡഫോണ്‍-ഐഡിയ കസ്റ്റമേഴ്‌സിനായി നിലവിലുണ്ട്.മാത്രമല്ല, ഹുവായ് പുറത്തിറക്കുന്ന മേറ്റ് 20 പ്രോയുമായിപ്പോള്‍ വോഡഫോണ്‍ പോസ്റ്റ്‌പെയ്ഡ് കരാര്‍ വെച്ചിട്ടുണ്ട്. ഇതു പ്രകാരം ആകെ മാസവാടകയുടെ 20 ശതമാനം കിഴിവ് ലഭിക്കുന്നു.
This post have 0 komentar
EmoticonEmoticon